Sunday 9 October 2011

സമർപ്പണം

ഒരു ബ്ലോഗറാകണമെന്നുള്ള, കാലങ്ങളായി മനസ്സിൽ കൊണ്ടുനടക്കുന്ന അടങ്ങാത്ത ആ അഭിവാഞ്ഛയ്ക്കു മുന്നിൽ..

എഴുതാനുള്ള ആഗ്രഹമുണ്ടായിരുന്നിട്ടും ഇത്രനാളും എന്നെ അതിൽ നിന്ന് പിന്തിരിപ്പിച്ചിരുന്ന, സ്റ്റാർട്ടിങ്ങ് ട്രബ്ൾ എന്ന പേരിൽ ഞാൻ ഓമനിച്ചു വിളിച്ചു പോന്ന എന്റെ അലസതയ്ക്കു മുന്നിൽ..

എന്റെ ജന്മസിദ്ധമായ മടിയെ പോലും വെല്ലുവിളിച്ചു കൊണ്ട് എന്നെ ബ്ലോഗറാക്കാൻ വേണ്ടി തികച്ചും അപ്രതീക്ഷിതമായി കടന്നുവന്ന ഏകാന്ത നിമിഷങ്ങൾക്കു മുന്നിൽ..

വായിക്കുംതോറും എഴുതാൻ എന്നെ പ്രേരിപ്പിച്ചു കൊണ്ടിരുന്ന അനേകായിരം ബ്ലോഗുകൾക്ക് മുന്നിൽ..

ഇതു ഞാൻ എഴുതിയാൽ വായിക്കാൻ ആരെങ്കിലും ഉണ്ടാകുമെന്ന് എനിക്ക് തോന്നിപ്പിച്ച ജീവിതാനുഭവങ്ങൾക്ക് മുന്നിൽ..

എന്തിനും ഒരു തുടക്കം കുറിക്കാൻ എനിക്ക് ഗ്രീൻ സിഗ്നൽ തരാനായി വരുന്ന, പുറത്ത് ഇപ്പോഴും പെയ്തൊഴിയാതെ നിൽക്കുന്ന മഴയ്ക്ക് മുന്നിൽ..

6 comments:

  1. kollam Fahade,samarppanam enikku ishtapettu... bakki koode ingu porettenne... ;))

    ReplyDelete
  2. angane nammude batchil oru blogger koode..nannayittundu....

    ReplyDelete
  3. അക്ഷരങ്ങള്‍ കൂട്ടി വയ്ക്കുമ്പോള്‍ വാക്കുകള്‍ ജനിക്കുന്നു.
    വാക്കുക്കള്‍ ചേരുമ്പോള്‍ വാക്യങ്ങള്‍ ഉണ്ടാകുന്നു. അതില്‍ നിന്നും ആശയങ്ങള്‍.
    ആശയങ്ങള്‍ ഹൃദയത്തില്‍ നിന്നാകുമ്പോള്‍ അതില്‍ അക്ഷരങ്ങള്‍ ഇല്ല, വാക്കുകള്‍ ഇല്ല, വാക്യങ്ങള്‍ ഇല്ല.
    - ബീഡി കുറ്റി

    ReplyDelete
  4. fahade, kollam ketoo..ee avashm ennum nilkkate..ella nanmayum ashmsikkunnu...:))

    ReplyDelete
  5. കൊള്ളാം... എല്ലാ ആശംസകളും..... :)

    ReplyDelete
  6. kollam ikka....nannayittund..enikkishtappettu... :) best wishes ! may god bless !

    ReplyDelete